ബംഗളൂരു: ഓണം നൽകുന്നത് രാഷ്ട്രീയ സന്ദേശമാണെന്നും കള്ളവും ചതിയുമില്ലാത്ത കേരളം കെട്ടിപ്പടുക്കാൻ പുതിയതലമുറ രംഗത്തുവരണമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
കേരളസമാജം ബാംഗ്ലൂർ പീനിയ സോൺ ഓണാഘോഷം ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള ദോസ്തി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോൺ ചെയർമാൻ പി.പി. ജോസ് അധ്യക്ഷത വഹിച്ചു.
ദാസറഹള്ളി എം.എൽ.എ മുനിരാജ്, കുണ്ടറ എം.എൽ.എ പി.സി. വിഷ്ണു നാഥ്, സിനിമാതാരം ശ്രദ്ധ ശിവദാസ്, വിജയ കർണാടക അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ്, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോണ്‍ കണ്‍വീനര്‍ ബി.വി. രമേഷ്, ബാബു ദൊഡ്ഡണ്ണ, കെ. റോസി തുടങ്ങിയവർ സംബന്ധിച്ചു.
രാവിലെ കലാപരിപാടികൾ കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ, പിന്നണിഗായിക റിമി ടോമിയും സംഘവും അവതരിപ്പിച്ച മെഗാ ഗാനമേള എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.