ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ബുധനാഴ്ച മുതൽ 14 വരെ വിജിനപുര ജൂബിലി സ്കൂളിലും എൻ.ആർ.ഐ ലേ ഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ സ്കൂളിലും നടക്കും. നേന്ത്രപ്പഴം സ്റ്റാൾ, ചിപ്സ് സ്റ്റാൾ, പച്ചക്കറി സ്റ്റാൾ, വനിത വിഭാഗം സ്റ്റാൾ എന്നിവക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും.
വിജിനപുര ജൂബിലി സ്കൂളിൽ ആരംഭിക്കുന്ന ഓണച്ചന്ത കൊത്തൂർ ജി. മഞ്ജുനാഥ് എം.എൽ.എ, ടി.ഐ സുബ്രൻ, വി.കെ. പൊന്നപ്പൻ എന്നിവർ ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. എൻ.ആർ.ഐ ലേഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ സ്കൂളിൽ ആരംഭിക്കുന്ന ഓണച്ചന്ത കൃഷ്ണമൂർത്തി രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. അഡ്വ. പ്രമോദ് വരപ്രത്ത് (ചെയർമാൻ) സതീഷ് തോട്ടശ്ശേരി (ജന. കൺ.) അരവിന്ദൻ (ട്രഷ.). സന്ധ്യ വേണു, രാജേഷ് എൻ. കെ, സുധി വി. സുനിൽ, യാഷിൻ വി. എസ്. (വൈസ് ചെയ.) സ്മിത ജയപ്രകാശ്, വി. നിരജ്ഞൻ, ശിവപ്രസാദ് സുബോധൻ, പി. പ്രദീപ് (ജോ. കൺ.) എന്നിവരടക്കം 61 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ബംഗളൂരു: സാന്ത്വനം അന്നാസാന്ദ്ര പാളയുടെ നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ വിമാനപുര കൈരളി നിലയം സ്കൂളിൽ ഓണച്ചന്ത സംഘടിപ്പിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെ പ്രവർത്തിക്കുന്ന ചന്തയിൽ നാടൻ പച്ചക്കറികളും ബേക്കറി സാധനങ്ങളും മൺപാത്രങ്ങളുമടക്കം ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 7022458474
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.