ബംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിൽ ഓണച്ചന്തകൾ ആരംഭിച്ചു. വിജിനപുര ജൂബിലി സ്കൂളിലും എൻ.ആർ.ഐ ലേഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ സ്കൂളിലും നടത്തുന്ന ഓണച്ചന്തയിൽ വിപണി നിരക്കിനെ അപേക്ഷിച്ച് വിലക്കുറവ് ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. നേന്ത്രപ്പഴം കിലോക്ക് 55 രൂപയും ചിപ്സ് കിലോക്ക് 290 രൂപയുമാണ് വില.
വിജിനപുര ജൂബിലി സ്കൂളിലെ ചന്ത കൊത്തൂർ ജി. മഞ്ജുനാഥ്, സമാജം ഓണച്ചന്ത സ്ഥാപക ജനറൽ സെക്രട്ടറി ടി.ഐ. സുബ്രൻ, മുൻ ട്രഷറർ വി.കെ. പൊന്നപ്പൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളീധരൻ നായർ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, വനിത വിഭാഗം കൺവീനർ സരസമ്മ സദാനന്ദൻ, യുവജനവിഭാഗം ചെയർമാൻ രാഹുൽ, ചന്ത കൺവീനർമാരായ വിശ്വനാഥൻ, എം.എ. ഭാസ്കരൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, സോണൽ സെക്രട്ടറിമാരായ ബാലകൃഷ്ണപിള്ള, സുഖിലാൽ, പ്രവർത്തക സമിതി അംഗങ്ങളായ സന്തോഷ്, രാജീവ്, മുൻ പ്രസിഡന്റ് ദിവാകരൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ സന്നിഹിതരായിരുന്നു.
എൻ.ആർ.ഐ ലേഔട്ടിലെ ഓണച്ചന്ത കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, ട്രഷറർ എം.കെ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് വിജയൻ, കൺവീനർ പവിത്രൻ, സോണൽ സെക്രട്ടറി പുരുഷോത്തമൻ നായർ, ചന്ദ്രമോഹൻ, ശശിധരൻ, മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, മുൻ ട്രഷറർ ജി. രാധാകൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.