മംഗളൂരു: പെരിയപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവ് ഒന്നര വയസ്സുള്ള മകനെ തടാകത്തിലെറിഞ്ഞ് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പെരിയപട്ടണം മക്കോഡു ഗ്രാമത്തിലെ കെ.വി. ഗണേശിനെ (38) പെരിയപട്ടണം ടൗൺ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
സംഭവം സംബന്ധിച്ച് പൊലീസ് പറഞ്ഞത് ഇങ്ങനെ: ഗണേശ്-ലക്ഷ്മി ദമ്പതികൾക്ക് മൂന്ന് മക്കളാണ്. ആദ്യത്തെ രണ്ടും പെൺകുട്ടികൾ. മൂന്നാം പ്രസവത്തെത്തുടർന്ന് ലക്ഷ്മി മരിച്ചിരുന്നു. മക്കളുമായി തന്റെ മാതാവ് അഞ്ജനമ്മക്കൊപ്പം കഴിഞ്ഞ ഗണേശ് നാലു ദിവസം മുമ്പ് അമ്മയുമായി വഴക്കിട്ട് ഇളയ കുട്ടിയേയും എടുത്ത് ബംഗളൂരുവിലേക്ക് പോയി. തിരിച്ചുവന്ന് കുട്ടിയെ തടാകത്തിൽ എറിഞ്ഞ ശേഷം സ്ഥലം വിട്ടു. തടാകത്തിൽ കുഞ്ഞിന്റെ ജഡം കണ്ട നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചു. മകന്റെ സംരക്ഷണത്തിന് പല വഴികൾ തേടിയെന്നും കഴിയാതെ വന്നപ്പോൾ തടാകത്തിൽ എറിഞ്ഞു എന്നുമാണ് പ്രതിയുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.