ബംഗളൂരു: അമിത നിരക്ക് ഈടാക്കൽ, സർവിസ് നടത്താൻ അനുമതി ഇല്ലാതിരിക്കൽ എന്നിവയെ തുടർന്നുള്ള നടപടിയുടെ ഭാഗമായി തിങ്കളാഴ്ച മുതൽ എല്ലാ ഓൺലൈൻ ഓട്ടോ ടാക്സികളും പൂർണമായി സർവിസ് നിർത്തണമെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. വിലക്ക് ലംഘിച്ച് ഓടുന്നവ പിടിച്ചെടുക്കും. നിർദേശം അനുസരിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. സർക്കാർ നിരക്കനുസരിച്ച് ആദ്യ രണ്ട് കിലോമീറ്റിനുള്ള ഓട്ടോറിക്ഷ നിരക്ക് 30 രൂപയാണ്. എന്നാൽ രണ്ട് കിലോമീറ്റർ താഴെയുള്ള ഓട്ടത്തിനും 100 രൂപ മിനിമം നിരക്ക് ഒല, ഉബർ ഓട്ടോ ടാക്സികൾ ഈടാക്കുന്നുവെന്നാണ് വ്യാപക പരാതി.
നിലവില്‍ സംസ്ഥാനത്ത് 20 കിലോയുള്ള ബാഗേജ് സൗജന്യമായി ഓട്ടോയില്‍ കൊണ്ടുപോകാം. എന്നാല്‍, അധികമായി വരുന്ന ഓരോ 20 കിലോക്കും അഞ്ചുരൂപ വീതം നല്‍കണം. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതമാണ് നിരക്ക്. എന്നാൽ ഇതിനെക്കാൾ അധികനിരക്കാണ് ഓൺലൈൻ ഓട്ടോകൾ ഈടാക്കുന്നത്. ഏത് ഓട്ടത്തിനും നൂറുരൂപ ഈടാക്കുന്ന അവസ്ഥയുമുണ്ട്. എന്നാൽ നേരിട്ട് വിളിക്കുന്ന ഓട്ടോകളാകട്ടെ മീറ്റർ ഇട്ട് ഓടുകയുമില്ല. യഥാർഥ നിരക്കിന്റെ ഇരട്ടിയിലധികമാണ് ഈടാക്കുക. ഇതിനാലാണ് സർക്കാർ നിശ്ചയിച്ച തുകയേക്കാൾ വാങ്ങുമെങ്കിലും നേരിട്ടുവിളിക്കുന്ന ഓട്ടോകളേക്കാൾ നിരക്ക് കുറവ് എന്നതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാർ ഓൺലൈൻ ഓട്ടോകളെ വിളിക്കുന്നത്.
ഒല, ഉബര്‍ എന്നിവക്ക് നല്കിയ ലൈസന്‍സ് കഴിഞ്ഞ വര്‍ഷം അവസാനിച്ചെങ്കിലും കര്‍ണാടക ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ നടപടിയെടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, സര്‍വിസ് നിര്‍ത്തിവെക്കാതെ ഗതാഗതവകുപ്പ് അയച്ച നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കാനാണ് ഓൺലൈന്‍ ടാക്സി കമ്പനികള്‍ ശ്രമിക്കുന്നത്. ഗതാഗതവകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചെന്നും മറുപടി നല്‍കുമെന്നും ഇവർ പറയുന്നു.
ഓൺലൈൻ ഓട്ടോ ടാക്സി കമ്പനികൾക്ക് ഗതാഗത വകുപ്പ് അയച്ച നോട്ടീസിന് മറുപടി ലഭിച്ചശേഷം രണ്ടു ദിവസത്തിനകം നടപടി എന്നാണ് ഗതാഗതമന്ത്രി ബി. ശ്രീരാമുലു പറയുന്നത്. അതിനിടെ, ബംഗളൂരുവിൽ ഓട്ടോ ഡ്രൈവർമാരുടെ യൂനിയനുകളുടെ നേതൃത്വത്തിൽ സ്വന്തമായി മൊബൈൽ ആപ് പുറത്തിറക്കുന്നുണ്ട്. ഓട്ടോറിക്ഷ യൂനിയനായ എ.ആർ.ഡി.യു, ബെക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് 'നമ്മ യാത്രി' എന്ന പേരിലുള്ള ആപ് തയാറാക്കുന്നത്. ആപ് നവംബർ ഒന്നിന് പുറത്തിറക്കും.
കമ്പനികൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും പരിഹാരത്തിനായി ഗതാഗതവകുപ്പിനെ സമീപിച്ചിട്ടും നടപടി ഇല്ലാത്തതിനാലാണ് സ്വന്തമായി ആപ് പുറത്തിറക്കുന്നതെന്നും എ.ആർ.ഡി.യു പ്രസിഡന്റ് ഡി. രുദ്രമൂർത്തി പറഞ്ഞു.
ഓട്ടോ ടാക്സിയല്ല...
നിയമമനുസരിച്ച് ഓട്ടോറിക്ഷകൾക്ക് ടാക്സി സർവിസ് നടത്താൻ അനുമതിയില്ല. നിയമപ്രകാരം ഡ്രൈവർക്ക് പുറമെ ആറ് യാത്രക്കാർക്ക് മാത്രം ഇരിപ്പിടമുള്ള കാബുകളാണ് ടാക്സി. ഇവക്ക് പൊതുഗതാഗതസേവനത്തിന് താൽക്കാലിക അനുമതിയാണ് നൽകുന്നത്. ഓൺലൈന്‍ കമ്പനികള്‍ക്ക് ടാക്സി സര്‍വിസ് നടത്താനാണ് ലൈസന്‍സ്. ഓട്ടോറിക്ഷകള്‍ ടാക്സികളുടെ പരിധിയില്‍ വരില്ല.ഓട്ടോ ഓട്ടം തോന്നിയപടി
• ഓട്ടോ മിനിമം നിരക്ക്
(ആദ്യ രണ്ടു കിലോമീറ്റര്‍) 30 രൂപ.
• ഈടാക്കുന്നത് ചുരുങ്ങിയത് 100 രൂപ
• പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ.
• രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും
ഇടയിൽ 50 ശതമാനം അധികനിരക്ക് നൽകണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.