ബംഗളൂരു: കെ.പി.സി.സിയുടെ ബംഗളൂരു നോർത്ത് ജില്ല കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. പൊതുപ്രവർത്തകർക്ക് എക്കാലവും ഉമ്മൻ ചാണ്ടി മാതൃകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി.കെ. മോഹൻ ബാബു പറഞ്ഞു. പ്രവാസി കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ ഐവാൻ നിഗളി, മലയാളസിനിമ ഡയറക്ടർ ജോമോൻ തെക്കൻ, ഫാ. ഡോണി വഴവേലിക്കകത്ത്, ജെയ്സൺ ലൂക്കോസ്, ഡോ. ബെൻസൺ, ജസ്റ്റിൻ, വിനു ഗോപിനാഥ് എന്നിവർ സംസാരിച്ചു. വിനു തോമസ് സ്വാഗതവും സുമോജ് മാത്യു നന്ദിയും പറഞ്ഞു.
അലക്സ് ജോസഫ്, ഡോ. നകുൽ, അനിൽ പാപ്പച്ചൻ, കെ.സി. ഐപ്, സുമേഷ് എബ്രഹാം, സോമരാജ് ശ്രീധരൻ, രാജീവൻ കളരിക്കൽ, അനൂപ്, ആനന്ദ് പ്രസാദ്, വി.ഒ. ജോണിച്ചൻ, കെ.ജെ. വർഗീസ് എന്നിവർ നേതൃത്വം നൽകി. വിവിധ മത, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ അനുസ്മരണാർഥം അർഹരായ 500 കുട്ടികൾക്ക് പഠനസഹായം നൽകാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.