ബംഗളൂരു: വിശുദ്ധവാരത്തിന് തുടക്കമിട്ട് നഗരത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷിച്ചു. യേശുക്രിസ്തു കഴുതപ്പുറത്തേറി ജറൂസലേമിലേക്ക് വന്നതിന്റെ ഓർമ പുതുക്കി വിശ്വാസികൾ കുരുത്തോലകൾ കൈയിലേന്തി ഓശാന ചടങ്ങിൽ പങ്കെടുത്തു. ദേവാലയങ്ങളിൽ തിരുകർമങ്ങൾ നടന്നു. കെ.ആർ പുരം ബി. നാരായണപുര മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ചർച്ചിൽ വിവിധ ചടങ്ങുകളോടെ ഓശാന ഞായർ ആചരിച്ചു. ശുശ്രൂഷക്ക് റെവ. ഫാദർ ലിജോ ജോസഫ് നേതൃത്വം നൽകി.
വൈറ്റ്ഫീൽഡ് ഇ.സി.സി സേക്രഡ് ഹാർട്ട് പള്ളിയിൽ തിരുകർമങ്ങൾക്ക് മണ്ഡ്യ ബിഷപ് മാർ സെബാസ്റ്റിൻ എടയന്ത്രത്ത് നേതൃത്വം നൽകി. വിജയനഗർ മേരിമാത പള്ളി, ടി. ദാസറഹള്ളി സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളി, മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി എന്നിവിടങ്ങളിലും ചടങ്ങുകൾ നടന്നു. കെ.ആർ പുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാനാ പെരുന്നാൾ നടന്നു. ശുശ്രൂഷകൾക്ക് വികാരി എം.യു. പൗലോസ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.