ബംഗളൂരു: പാനമ പേപ്പേഴ്സ് വിവാദവുമായി ബന്ധപ്പെട്ടയാളുടെ ബംഗളൂരുവിലെ വസ്തുവകകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. 2016ലെ പാനമ പേപ്പേഴ്സ് ചോർച്ച സംഭവത്തിൽ ഉൾപ്പെട്ട രാജേന്ദ്ര പാട്ടീലിന്റെ സ്വത്തുവകകളിലാണ് റെയ്ഡ്. എം.എൽ.എയും മുൻമന്ത്രിയുമായ ഷാമനുർ ശിവശങ്കരപ്പയുടെ മരുമകനും ബിസിനസുകാരനുമായ ഇദ്ദേഹത്തിന് ദേവൻഗെരെയിൽ മെഡിക്കൽ-എൻജിനീയറിങ് കോളജുകൾ ഉണ്ട്. പാനമ പേപ്പേഴ്സ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) നിയമപ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. വിദേശ സ്ഥാപനത്തിൽനിന്ന് പാട്ടീൽ രഹസ്യമായി 66.35 കോടി രൂപ കടമെടുത്തുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.