പു.​ക.​സ ക​വി​ത ക്യാ​മ്പ്: വേ​ദി​ക​ളി​ലൊ​ന്നി​ൽ മാ​റ്റം

ബം​ഗ​ളൂ​രു: ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കാ​വ്യ​ശാ​ല’ ദ്വി​ദി​ന ക​വി​ത ക്യാ​മ്പി​ന്റെ വേ​ദി​ക​ളി​ലൊ​ന്നി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മി​ഷ​ൻ റോ​ഡി​ലു​ള്ള എ​ൽ.​ഐ.​സി എം​പ്ലോ​യീ​സ് യൂ​നി​യ​ന്റെ സൗ​ഹാ​ർ​ദ ഹാ​ളി​ലും സ്റ്റു​ഡ​ന്റ്സ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്റ് (എ​സ്.​സി.​എം) ഹാ​ളി​ലു​മാ​യാ​ണ് ക്യാ​മ്പ് അ​ര​ങ്ങേ​റു​ക. നേ​ര​ത്തേ വി.​ടി. പാ​ര​ഡൈ​സ് ഹാ​ൾ ഒ​രു വേ​ദി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല സാ​​ങ്കേ​തി​ക കാ​ര​ണ​ത്താ​ൽ വേ​ദി മാ​റ്റു​ക​യാ​യി​രു​ന്നു.

ക​വി പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ, നി​രൂ​പ​ക​ൻ കെ.​വി. സ​ജ​യ്, ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​ൻ​വ​ർ അ​ലി എ​ന്നി​വ​ർ ന​യി​ക്കു​ന്ന ക്യാ​മ്പി​ൽ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി കാ​വ്യ​ര​ച​ന​യു​ടെ വി​ഭി​ന്ന ആ​വി​ഷ്കാ​ര​ത​ല​ങ്ങ​ൾ പ്ര​തി​പാ​ദ്യ​മാ​വും.

ക്യാ​മ്പ് അം​ഗ​ങ്ങ​ളു​ടെ ക​വി​ത​ക​ളും അ​വ​യു​ടെ വി​ശ​ക​ല​ന​ങ്ങ​ളും ന​ട​ക്കും. ബം​ഗ​ളൂ​രു​വി​ലും ഇ​ത​ര പ്ര​വാ​സ​ന​ഗ​ര​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലു​മു​ള്ള ക​വി​ക​ളും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ക്യാ​മ്പി​ൽ ഒ​ത്തു​ചേ​രും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജ​നു​വ​രി 20നു​മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അം​ഗ​ങ്ങ​ൾ​ക്ക്‌ ക്യാ​മ്പ് സ്ഥ​ല​ത്തു​ത​ന്നെ ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും ഒ​രു​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക്യാ​മ്പി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഒ​ന്നോ ര​ണ്ടോ സ്വ​ന്തം ര​ച​ന​ക​ളു​മാ​യി 9845853362, 9448574062 എ​ന്നീ ന​മ്പ​റു​ക​ളി​ലോ pukasablr@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Poetry Camp: Change in one of the venues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.