ബംഗളൂരു: പൊലീസ് സബ് ഇൻസ്പെക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ അറസ്റ്റിലായ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് ഒരു വർഷം കഴിഞ്ഞ് ഹൈകോടതി ജാമ്യം അനുവദിച്ചു. കർണാടക പൊലീസ് അഡീഷനൽ ഡയറക്ടർ ജനറലായിരുന്ന അമൃത് പോളിനാണ് (56) ഉപാധികളോടെ ജാമ്യം കിട്ടിയത്.
ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സി.ഐ.ഡി) ആണ് ഇയാളെ 2022 ജൂലൈ നാലിന് അറസ്റ്റ് ചെയ്തത്. ക്രമക്കേടിൽ പിടിയിലായ 15 പൊലീസുകാരിൽ ആദ്യ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അമൃത്പോൾ. അന്വേഷണ ഉദ്യോഗസ്ഥരെയോ തന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകേയാ ചെയ്യരുത് എന്ന വ്യവസ്ഥയോടെയാണ് സിംഗ്ൾ ജഡ്ജി ബെഞ്ച് ജാമ്യം അനുവദിച്ചിരിക്കുന്നത്.
545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിന് നടന്ന പരീക്ഷയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച വൻ ക്രമക്കേട് നടന്നത്. ആകെ 54,287 പേരാണ് പരീക്ഷ എഴുതിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസ് അന്വേഷിക്കണമെന്ന് കർണാടക സർക്കാർ സി.ഐ.ഡിയോട് ആവശ്യപ്പെടുന്നത്. വൻതട്ടിപ്പാണ് നടന്നതെന്ന സി.ഐ.ഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.