ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളിൽ ആറ്റുകാൽ പൊങ്കാല വിപുലമായി സംഘടിപ്പിച്ചു. കർണാടകയിലെ 12 കരയോഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊങ്കാല മഹോത്സവത്തിൽ നൂറുകണക്കിന് ഭക്തർ പൊങ്കാല സമർപ്പിച്ചു. ബംഗളൂരുവിലെ ഏക ആറ്റുകാൽ ദേവീക്ഷേത്രമായ സോമഷെട്ടിഹള്ളി ക്ഷേത്രത്തിൽ 10 ദിവസം നീണ്ട പൊങ്കാല മഹോത്സവം സമാപിച്ചു. പൂജകൾക്ക് ബ്രഹ്മ ശ്രീ ശിവരാമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
നിറപറ നിറയ്ക്കൽ , പ്രത്യേക അർച്ചനകൾ എന്നിവ ഉണ്ടായിരുന്നു. സമന്വയ ദാസറഹള്ളി ഭാഗ് അവതരിപ്പിച്ച ഭജനയും സുബ്രമണ്യം പിള്ളയുടെ വഴിപാടായി മഹാ അന്നദാനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.