പേ ​സി.​എം പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യു​ന്നു  

പേ സി.എം പോസ്റ്ററുകൾ: രണ്ടുപേർ അറസ്റ്റിൽ

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി ബൊ​മ്മൈ​യെ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന പേ ​സി.​എം പോ​സ്റ്റ​റു​ക​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​തി​ച്ച​തി​ന്​ പൊ​ലീ​സ്​ ര​ണ്ടു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. ബ​സ​വ​രാ​ജ്​ ബൊ​മ്മൈ പേ ​സി.​എം മു​ഖ്യ​മ​ന്ത്രി​യാ​ണ്​ എ​ന്ന്​ എ​ഴു​തി​യ ക്യു.​ആ​ർ. കോ​ഡു​ള്ള പോ​സ്റ്റ​റാ​ണ്​ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ്​ ക​ഴി​ഞ്ഞ ദി​വ​സം പ​തി​ച്ചി​രു​ന്ന​ത്. കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗം മു​ൻ ചെ​യ​ർ​മാ​ൻ ബി.​ആ​ർ. നാ​യി​ഡു, കെ.​ആ​ർ. പു​രം ദേ​വ​ദ​ന്ദ്ര സ്വ​ദേ​ശി ഗ​ഗ​ൻ​യാ​ദ​വ്​ എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഹൈ​ഗ്രൗ​ണ്ട്​​സ്, സ​ദാ​ശി​വ​ന​ഗ​ർ പൊ​ലീ​സ്​ സം​ഭ​വ​ത്തി​ൽ വ്യ​ത്യ​സ്ത അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ബൊ​മ്മൈ​യു​ടെ ചി​ത്ര​വും പോ​സ്റ്റ​റി​ൽ ഉ​ണ്ട്.

40 ശ​ത​മാ​നം ഇ​വി​ടെ സ്വീ​ക​രി​ക്കു​മെ​ന്നും പോ​സ്റ്റ​റി​ൽ എ​ഴു​തി​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പു​ക​ളി​ല​ട​ക്കം എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ന​ട​ക്ക​ണ​മെ​ങ്കി​ൽ നാ​ൽ​പ​ത്​ ശ​ത​മാ​നം ക​മീ​ഷ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന്​ ഈ​യ​ടു​ത്ത്​ ക​രാ​റു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച്​ സ​ർ​ക്കാ​റി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ കാ​മ്പ​യി​ൻ ന​ട​ത്തി​യി​രു​ന്നു. കോ​ൺ​ഗ്ര​സി​​​ന്റെ പോ​സ്റ്റ​റു​ക​ളി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്കാ​ൻ ചെ​യ്താ​ൽ 40percentsarkara.com എ​ന്ന വെ​ബ്​​സൈ​റ്റി​ലേ​ക്കാ​ണ്​ പോ​വു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​റി​​ന്റെ അ​ഴി​മ​തി​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​നാ​യി ഈ​യ​ടു​ത്ത്​ കോ​ൺ​ഗ്ര​സ്​ തു​ട​ങ്ങി​യ ​വെ​ബ്​​സൈ​റ്റാ​ണി​ത്. കോ​ൺ​ഗ്ര​സി​ന്‍റെ പോ​സ്റ്റ​റു​ക​ൾ ബി.​ജെ.​പി​ക്ക്​ ഏ​റെ അ​ലോ​സ​ര​മു​ണ്ടാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പോ​സ്റ്റ​റു​ക​ൾ പ​ല​യി​ട​ത്തും നീ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Poster against Chief Minister Bommai Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.