മംഗളൂരു: യുവമോർച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗം പ്രവീൺ കുമാർ നെട്ടാരു വധക്കേസ് പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാഴാഴ്ച കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. 2022 ജൂലൈ 26നാണ് പ്രവീൺ കൊല്ലപ്പെട്ടത്. ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഡങ്ങാടി പൊയ്കെഗുഡ്ഡയിൽ നൗഷാദിന്റെ (27) വീട്ടിൽ എൻ.ഐ.എ സംഘം റെയ്ഡ് നടത്തി. നൗഷാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. റെയ്ഡിൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽനിന്നുള്ള സംഘം അനുഗമിച്ചു.]കർണാടകയിൽ ബംഗളൂരു, കുടക് ജില്ലകളിലും കേരളത്തിൽ എറണാകുളത്തും തമിഴ്നാട്ടിൽ ചെന്നൈയിലും റെയ്ഡുകൾ നടന്നു. കേസിൽ ആറ് പ്രതികളെയാണ് പിടികൂടാനുള്ളത്. 20 പ്രതികളിൽ 14 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ 1500 പേജുള്ള കുറ്റപത്രം എൻ.ഐ.എ ബംഗളൂരു പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.