ബംഗളൂരു: ഡൽഹി ജന്തർമന്തിറിൽ ഗുസ്തി താരങ്ങൾക്കുനേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം നേർന്നും കർണാടകയിലെ പ്രമുഖർ.ചരിത്രകാരൻ രാമചന്ദ്ര ഗുഹ, മുൻ കായിക താരങ്ങളായ നിഷ മില്ലറ്റ്, റീത്ത് അബ്രഹാം, എഴുത്തുകാരായ അമൻ ദീപ് സന്ധു, ശാരദ ജഗ്ര തുടങ്ങിയവരാണ് ബംഗളൂരു ഫ്രീഡം പാർക്കിൽനടന്ന ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുത്തത്.
18 സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും അണിചേർന്നു. രാജ്യത്തിനുവേണ്ടി കൈയടി നേടിയ താരങ്ങൾ ന്യായമായ കാര്യത്തിനുവേണ്ടി തികച്ചും സമാധാനപരമായി സമരം ചെയ്യുകയാണെന്നും വിറളിപൂണ്ട സർക്കാർ അവരോട് അതിക്രമം കാണിക്കുകയാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
ഒളിമ്പിക്സ് താരങ്ങളെ ക്രൂരമായാണ് പൊലീസ് നേരിട്ടതെന്നും അവരെ വലിച്ചിഴച്ചത് ലജ്ജാകരമാണെന്നും നിഷ മില്ലറ്റ് പ്രതികരിച്ചു. രാജ്യത്തിന്റെ അഭിമാനമാണവർ.കായിക രംഗത്ത് ൈകകടത്തുന്ന രാഷ്ട്രീയക്കാർ കായിക രംഗം വികസിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും ലൈംഗിക പീഡനത്തിനല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.