ബംഗളൂരു: വസ്തുനികുതിയിൽ അഞ്ചുശതമാനം ഇളവുനൽകുന്നത് ജൂൺ 30 വരെ നീട്ടിയതായി ബൃഹദ് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി). ജൂൺ 30നോ അതിനുമുമ്പോ നികുതി അടക്കുന്നവർക്ക് ഇളവ് ബാധകമാണ്.
ഇളവ് സംബന്ധിച്ച് ജൂൺ ഒന്നിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഉപമുഖ്യമന്ത്രിയും ബംഗളൂരു വികസന കാര്യ മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഏപ്രിൽ 30ന് ഇളവ് കാലാവധി കഴിഞ്ഞിരുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യമാസത്തിൽ ബി.ബി.എം.പി അഞ്ച് ശതമാനം ഇളവ് നൽകുകയും അടുത്ത മാസത്തേക്ക് നീട്ടുകയും ചെയ്യാറുണ്ട്. എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.