ബംഗളൂരു: ചാമരാജ്നഗർ എം.എൽ.എ സി. പുട്ടരംഗഷെട്ടി നിയമസഭ ഡെപ്യൂട്ടി സ്പീക്കറാകും. പദവി നൽകാനുള്ള നിർദേശത്തിന് നേരത്തേ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയിരുന്നു. എന്നാൽ, മന്ത്രിസ്ഥാനം കിട്ടാത്തതിനെ തുടർന്ന് പദവി ഏറ്റെടുക്കാൻ നേരത്തേ വിസമ്മതിച്ചിരുന്നു. ഒരുവർഷം കഴിഞ്ഞ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകിയതോടെയാണ് സമ്മതം മൂളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.