ബംഗളൂരു: മരങ്ങളുടെ സംരക്ഷണത്തിനും കണക്കെടുപ്പിനും വ്യത്യസ്ത പദ്ധതിയുമായി ബി.ബി.എം.പി. ഓരോ മരത്തിലും ക്യു.ആർ കോഡ് പതിക്കും. ഇത് സ്കാൻ ചെയ്താൽ മരത്തിന്റെ വയസ്സ്, പ്രത്യേകത ഇനം, ഗുണം തുടങ്ങിയ വിവരങ്ങൾ അറിയാനാകും. പദ്ധതിയുടെ പരീക്ഷണം മല്ലേശ്വരത്ത് തുടങ്ങി. 2000 മരങ്ങളിൽ ഇവിടെ ക്യു.ആർ കോഡ് പതിച്ചിട്ടുണ്ട്. വിജയകരമായാൽ ബംഗളൂരു നഗരത്തിലെ എല്ലാ മരങ്ങളിലും ക്യു.ആർ കോഡ് സ്ഥാപിക്കുകയാണ് ലക്ഷ്യം. നഗരത്തിലെ എല്ലാ മരങ്ങളുടെയും കണക്കെടുക്കണമെന്ന് 2019 ആഗസ്റ്റിൽ ഹൈകോടതി ബി.ബി.എം.പിയോട് ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതുവരെ ഇത് ചെയ്യാൻ സാധിച്ചിട്ടില്ല. മരങ്ങളുടെ സർവേ ഏറെ ദുഷ്കരമാണെന്നാണ് അധികൃതർ പറയുന്നത്. ഇതിന് കൂടി ഉപകാരപ്പെടുന്ന രൂപത്തിലാണ് പുതിയ പദ്ധതി. ഒരു മരത്തിന്റെ 16 വിവരങ്ങളാണ് ക്യു.ആർ കോഡിലൂടെ നൽകുകയെന്ന് ബി.ബി.എം.പി ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ സറിന സിക്കലിഗർ പറഞ്ഞു. ഇതിനായി പ്രത്യേക ആപ്പും വികസിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.