ബംഗളൂരു: ബംഗളൂരു സിറ്റി പൊലീസിന്റെയും ബി.ബി.എം.പിയുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പുതിയ ക്യു.ആര് കോഡ് പുറത്തിറക്കി. കോഡ് സ്കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. ‘ലോക സ്പന്ദന’ എന്ന പേരിലുള്ള സംവിധാനം ബംഗളൂരുവിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങള്‍ ബന്ധപ്പെട്ട ഡി.സി.പിമാര്‍ക്കും പൊലീസ് കമാന്‍ഡ് സെന്ററിലേക്കും നേരിട്ട് അയക്കും.
ഈ വര്‍ഷം ഫെബ്രുവരിയില്‍, പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ (സൗത്ത്-ഈസ്റ്റ് ഡിവിഷന്) സി.കെ. ബാബയാണ് ക്യു.ആര് കോഡ് അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയ സംവിധാനം ആദ്യമായി നഗരത്തില്‍ ആരംഭിച്ചത്. പദ്ധതി വിജയിച്ചതോടെ മറ്റു സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കുകയായിരുന്നു.
സിറ്റിസണ്‍-കണക്ട് സംരംഭത്തിന്റെ ഭാഗമായി ബി.ബി.എം.പി നഗരത്തിന്റെ സൗത്ത് സോണിനായി പരീക്ഷണാടിസ്ഥാനത്തില്‍ ക്യു.ആര്-കോഡ് സംവിധാനം ആരംഭിച്ചു. പ്രാദേശിക എം.എല്‍.എ, കരാറുകാര്‍, ശുചീകരണ തൊഴിലാളികള്‍, മാലിന്യം ശേഖരിക്കുന്നവര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ കോണ്ടാക്ട് നമ്പറുകള്‍ ഉള്‍പ്പെടെ നല്‍കും. നഗരത്തിലെ പ്രശ്നങ്ങള്‍ ബി.ബി.എം.പിയുടെ ബന്ധപ്പെട്ട അധികാരികളെ നേരിട്ട് അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.