ബംഗളൂരു: മനുഷ്യർ നേരിടുന്ന സാമൂഹികവും മാനസികവുമായ വെല്ലുവിളികളെ അനായാസം നേരിടാനുള്ള പൂരണങ്ങളാണ് ഖുർആനിക അധ്യാപനങ്ങളെന്നും മനുഷ്യനന്മകളാണ് അതിലെ പ്രതിപാദന വിഷയമെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എം.എം.എ സംഘടിപ്പിക്കുന്ന വാരാന്ത
ഖുർആൻ പഠന ക്ലാസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് അഡ്വ.പി. ഉസ്മാൻ, സെക്രട്ടറി കെ.സി. അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു. ഖത്തീബ് ശാഫി ഫൈസി ഇർഫാനി ഖുർആൻ പഠന ക്ലാസിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.