ബംഗളൂരു: 2022ൽ രാജ്യത്ത് പേവിഷ ബാധയേറ്റ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത് കർണാടകയിലും ആന്ധ്രയിലും. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പേവിഷബാധ മൂലം കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ആന്ധ്രയിലും കർണാടകയിലും ഇക്കാലയളവിൽ ഇത്തരം 29 മരണങ്ങളാണ് ഉണ്ടായത്. കേരളമാണ് നാലാമത്- 27 മരണം. തെലങ്കാന അഞ്ചാമതാണ്- 21 മരണം, തമിഴ്നാട്ടിൽ 20 പേരാണ് മരിച്ചത്. കേരള എം.പി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി സത്യപാൽ സിങ് ബാഗേൽ ജൂലൈ 21ന് ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പേവിഷബാധക്കെതിരായ വാക്സിനുകളുടെയും മരുന്നുകളുടെയും ലഭ്യത മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.