ബംഗളൂരു: ദയയുടെ റമദാൻ കിറ്റ് -2024 ന്റെ രണ്ടാം ഘട്ടവിതരണ ഉദ്ഘാടനം സിറ്റി സെന്റർ മസ്ജിദിൽ സംഘടിപ്പിച്ച ചടങ്ങിൽ ബാഗ് സവാർ ഇമാം മൗലാന ഇസ്മായിൽ റഷാദി നിർവഹിച്ചു. ദയ പ്രസിഡന്റ് ഹാരിസ് ഐ മാക് അധ്യക്ഷതവഹിച്ചു. സിറ്റി സെന്റർ ഖത്തീബ് ഹബീബുല്ല ഖാസിമി ആശംസനേർന്നു. അബ്ദുൽ സത്താർ, സാജിദ് ബഷീർ, അബ്ദുല്ല ബാബു, ഷമീൽ, അബ്ദുൽ അലിം തുടങ്ങിയവർ സംബന്ധിച്ചു. പദ്ധതി കോഓഡിനേറ്റർ അബ്ദുല്ല ടൈക്കൂൺ പദ്ധതി വിശദീകരിച്ചു. കെ.വി. ഫൈസൽ സ്വാഗതവും അബ്ദുല്ല ഇൻഫിനിറ്റി നന്ദിയും പറഞ്ഞു.
വിതരണത്തിനായി തെരഞ്ഞെടുത്ത മജെസ്റ്റിക്, രാമചന്ദ്രപുര, ഒകാലിപുര, ശേഷാദ്രിപുര, മൈസൂർ റോഡ്, മല്ലേശ്വരം, ലക്ഷ്മൺപുര, ഹെഗ്ഡെ നഗർ, ഗോവിന്ദപ്പൂർ തുടങ്ങിയ ഏരിയകൾക്കുള്ള കിറ്റുകൾ സലീം സനീർ, സിറാജ്, റിയാസ്, മുർഷി, സുബൈർ, റഹീം, ഉമർ, ഹാഷിർ ശബ്നാസ് തുടങ്ങിയവർ ഏറ്റുവാങ്ങി. 760 കിറ്റ് വിതരണം ചെയ്തു. ഒന്നാം ഘട്ടത്തിൽ തമിഴ്നാട്ടിലെ ഹൊസൂർ താലൂക്കിലെ ദെംകനികോട്ടയിൽ 250 വീടുകളിലേക്ക് കിറ്റുകൾ ദയപ്രവർത്തകർ നേരിട്ട് എത്തിച്ചുകൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.