ബംഗളൂരു: മൈസൂരു ചാമുണ്ഡി കുന്നിൽ ജനസാഗരം തീർത്ത് ചാമുണ്ഡേശ്വരി മഹാരഥോത്സവം ബുധനാഴ്ച അരങ്ങേറി. ഉത്സവത്തിൽ ആദരണീയ സാന്നിധ്യമെന്ന പതിവ് തെറ്റിച്ച് മൈസൂരു മഹാരാജാവും കുടുംബവും ഇത്തവണ മാറിനിന്നു. മഹാരാജാവും കുടക്-മൈസൂരു ബി.ജെ.പി എം.പിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാർ ഹിന്ദു ആചാരം അനുഷ്ഠിക്കാൻ നിർബന്ധിതനായതിനാലാണ് അകലം പാലിച്ചത്.
മഹാനവമി, ആയുധ പുജ ദിനത്തിൽ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ഭാര്യ തൃഷിക കുമാരിക്ക് രണ്ടാമത്തെ ആൺകുട്ടി പിറന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ആചാരങ്ങൾ കാരണം രാജ കുടുംബത്തിന് ദസറ ആഘോഷ സമാപനച്ചടങ്ങുകളിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. രഥോത്സവത്തിൽ ജി.ടി. ദേവഗൗഡ എം.എൽ.എ, ഭാര്യ ലളിത, ചാമുണ്ഡേശ്വരി ക്ഷേത്രം വികസന അതോറിറ്റി സെക്രട്ടറി എം.ജെ. രൂപ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.