റീ​ബി​ൽ​ഡ് വ​യ​നാ​ട്: എ​ൻ.​ജി.​ഒ സം​ഗ​മം

ബം​ഗ​ളൂ​രു: എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന വ​യ​നാ​ട് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​ചേ​ർ​ത്തു.

കോ​ൾ​സ് പാ​ർ​ക്ക് ഹി​റാ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സ​ബീ​ൽ സ​ജ്ജാ​ദ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഭ​വ​ന​പ​ദ്ധ​തി, പ​ഠ​ന​സ​ഹാ​യ പ​ദ്ധ​തി, സ്വ​യം തൊ​ഴി​ൽ സ​ഹാ​യം തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വും. യോ​ഗ​ത്തി​ൽ 10ലേ​റെ എ​ൻ.​ജി.​ഒ​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. എ​ച്ച്.​ഡ​ബ്ല്യു.​എ പ്ര​സി​ഡ​ന്‍റ്​ ഹ​സ​ൻ കോ​യ, സെ​ക്ര​ട്ട​റി അ​നൂ​പ് അ​ഹ​മ്മ​ദ്, എ​ച്ച്.​ഡ​ബ്ല്യു.​എ ട്ര​സ്റ്റ് പ്ര​തി​നി​ധി​ക​ളാ​യ ഹം​സ​ക്കു​ഞ്ഞ്, ഷ​മീ​ർ, സാ​ബു ഷ​ഫീ​ഖ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - Rebuild Wayanad: NGO Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.