മംഗളൂരു: നിരവധി കേസുകളിൽ പ്രതികളായ മൂന്നുപേരെ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ സ്വദേശികളായ മുഹമ്മദ് സമീർ അലി എന്ന കടപ്പാറ സമീർ(33), മുഹമ്മദ് മൻസൂർ എന്ന ബോളിയാർ മൻസൂർ (30), കൊണാജെ സ്വദേശി മുഹമ്മദ് നൗഷാദ് (30) എന്നിവരാണ് ഉള്ളാൾ മൂക്കഞ്ചേരിയിൽ അറസ്റ്റിലായത്.
കൊലപാതകം, വധശ്രമം, കവർച്ച, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിൽ പ്രതികളാണിവർ. പണക്കാരെയും ബിസിനസുകാരെയും തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുകയാണ് സംഘത്തിന്റെ പ്രധാന ഏർപ്പാടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.