ബംഗളൂരു: സംഘ്പരിവാർ എഴുത്തുകാരൻ രോഹിത് ചക്രതീർഥ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പിയിൽനിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിതിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉഡുപ്പിയിലെ നേതാവായ പ്രമോദ് മദ്വരാജുമായി ആർ.എസ്.എസ്- ബി.ജെ.പി നേതൃത്വം സംസാരിച്ചതായും അറിയുന്നു. ഉഡുപ്പി സീറ്റ് മുന്നിൽക്കണ്ട് കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്കെത്തിയ നേതാവാണ് പ്രമോദ് മദ്വരാജ്.
സംഘ്പരിവാർ അജണ്ട തിരുകിക്കയറ്റിയതിന്റെ പേരിൽ ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയ കർണാടക പാഠപുസ്തക പരിഷ്കരണ സമിതി അധ്യക്ഷനായിരുന്നു രോഹിത് ചക്രതീർഥ. ഉഡുപ്പിയിൽ രോഹിത് ചക്രതീർഥയുടെ വിജയം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രമോദ് മദ്വരാജിനോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു. നിലവിൽ ബി.ജെ.പിയുടെ രഘുപതി ഭട്ട് ആണ് ഉഡുപ്പി എം.എൽ.എ. പ്രമോദ് മദ്വരാജ് ബി.ജെ.പിയിൽ ചേർന്നതോടെ കോൺഗ്രസിന് ശക്തനായ സ്ഥാനാർഥിയില്ലാത്ത ഉഡുപ്പി, സുരക്ഷിതമണ്ഡലമായാണ് ബി.ജെ.പി കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.