ബംഗളൂരു: കർണാടകയുടെ പ്രത്യേകിച്ച് ബംഗളൂരുവിന്റെ വികസനത്തിൽ മലയാളികളുടെ പങ്ക് നിസ്തുലമാണെന്ന് കർണാടക ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. അശ്വത് നാരായൺ പറഞ്ഞു. മലയാളികൾ എത്താത്ത മേഖലകളില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സമാജം മല്ലേശ്വരം സോൺ ചൗഡയ്യ മെമ്മോറിയൽ ഹാളിൽ നടത്തിയ ഓണാഘോഷം 'ഓണാമൃതം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ എം. രാജഗോപാൽ അധ്യക്ഷത വഹിച്ചു. എൻ കെ. പ്രേമചന്ദ്രൻ എം.പി, കർണാടക മന്ത്രി മണിരത്ന നായിഡു എന്നിവർ വിശിഷ്ടാതിഥികളായി.കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി. എൻ ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വൈസ് പ്രസിഡന്റ് സുധീർ മോഹൻ, സോൺ കൺവീനർ അനിൽ കുമാർ ബി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീകുമാർ, വനിത വിഭാഗം ചെയർപേഴ്സൻ വിജയലക്ഷ്മി, യൂത്ത് വിങ് ചെയർപേഴ്സൻ അരുണിമ ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ചെണ്ടമേളം, സിനിമ പിന്നണി ഗായകൻ വിധു പ്രതാപും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.