ബംഗളൂരു: റോയൽ മാർട്ട് സൂപ്പർമാർക്കറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ നസീറും സീനിയർ മാനേജ്മെന്റ് ടീമും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവരും പങ്കെടുത്തു. കേരളത്തിലെ ഗ്രൂപ് വിപുലീകരണ പദ്ധതികൾ സംബന്ധിച്ചായിരുന്നു ചർച്ച.
മുഖ്യമന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകുകയും റോയൽ മാർട്ട് ഗ്രൂപ്പിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കേരളത്തിൽ ആരംഭിക്കുന്ന പുതിയ ഫുഡ് പാർക്കുകളിൽ നിക്ഷേപം നടത്താനും ക്ഷണമുണ്ടായി.
റോയൽ മാർട്ട് സൂപ്പർമാർക്കറ്റ് ഗ്രൂപ് ബംഗളൂരുവിൽ 26 സ്റ്റോറുകൾ നടത്തുന്നുണ്ട്. 1100 ആളുകൾക്ക് തൊഴിൽ നൽകുന്നു. അടുത്ത എട്ടുവർഷത്തിനുള്ളിൽ 450 കോടിയുടെ നിക്ഷേപവുമായി 40 സ്റ്റോറുകൾ തുറക്കാൻ ഗ്രൂപ് പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.