ബംഗളൂരു: ശബരിമല തീർഥാടക തിരക്ക് പരിഗണിച്ച് ബംഗളൂരു-തിരുവനന്തപുരം റൂട്ടിൽ ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു.
തിരുവനന്തപുരം നോർത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ശബരി സ്പെഷൽ ഉൾപ്പെടെ പ്രതിവാര സ്പെഷൽ ട്രെയിനാണ് സർവിസ് നടത്തുക. ഈ മാസം 12 മുതൽ അടുത്ത ജനുവരി 29 വരെ ഇരു ദിശകളിലേക്കുമായി 24 സർവിസുകളുണ്ടാവും. ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു ട്രെയിൻ തിരുവനന്തപുരത്തുനിന്ന് 12,19,26, ഡിസംബർ മൂന്ന് 10,17,24,31, ജനുവരി ഏഴ്, 14, 21, 28 തീയതികളിൽ വൈകീട്ട് 6.05നാണ് സർവിസ് ആരംഭിക്കുക.
പിറ്റേന്ന് രാവിലെ 10.55ന് ബംഗളൂരുവിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 06084 എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ നവംബർ 13, 20, 27 ഡിസംബർ നാല്, 11, 18, 25 ജനുവരി ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ ഉച്ചക്ക് 12.45ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ചകളിൽ വൈകീട്ട് 6.05ന് പുറപ്പെടുന്ന ട്രെയിൻ 7.07ന് കൊല്ലം, 7.43ന് കായംകുളം, 7.55ന് മാവേലിക്കര, 8.10ന് ചെങ്ങന്നൂർ, 8.24ന് തിരുവല്ല, 8.35ന് ചങ്ങനാശ്ശേരി, 8.57ന് കോട്ടയം, 9.17ന് ഏറ്റുമാനൂർ, 10.10ന് എറണാകുളം ടൗൺ, 10.37ന് ആലുവ, 11.37ന് തൃശൂർ, 12.50ന് പാലക്കാട്, 1.58ന് പൊതനൂർ, 3.15ന് തിരുപ്പൂർ, 4.10ന് ഈറോഡ്, 5.07ന് സേലം, 8.43ന് ബംഗാർപേട്ട്, 9.28ന് കൃഷ്ണരാജപുരം സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 10.55ന് ബംഗളൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.