ശബരിമല: ഹുബ്ബള്ളി -കോട്ടയം റൂട്ടിൽ രണ്ട് സ്​പെഷൽ ട്രെയിൻ

ബംഗളൂരു: ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് കർണാടകയിൽനിന്ന് കേരളത്തിലേക്ക് രണ്ട് സ്​പെഷൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഹുബ്ബള്ളി-കോട്ടയം വീക്ക്‍ലി സ്​പെഷൽ എക്സ്പ്രസ് (07305) ഡിസംബർ രണ്ടുമുതലും ഹുബ്ബള്ളി-കോട്ടയം വീക്ക്‍ലി സ്​പെഷൽ എക്സ്പ്രസ് (07307) ഡിസംബർ അഞ്ചുമുതലും സർവിസ് നടത്തും. ജനുവരി 17 വരെയാണ് സർവിസ്. സ്​പെഷൽ എക്സ്പ്രസ് (07305) ശനിയാഴ്ചകളിൽ രാവിലെ 10.30ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 8.15ന് കോട്ടയത്തെത്തും. സ്​പെഷൽ എക്സ്പ്രസ് (07307) ചൊവ്വാഴ്ചകളിൽ രാവിലെ 11ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.15ന് കോട്ടയത്തെത്തും. ഹാവേരി, റാണിബെന്നൂർ, ദാവൻഗരെ, ബിരുർ, അരസിക്കരെ, തുമകൂരു, ചിക്കബാണവാര, എസ്.എം.വി.ടി ബംഗളൂരു, കെ.ആർ. പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, പോത്തന്നൂർ, പാലക്കാട്, തൃ​ശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാകുക. ഡിസംബർ മൂന്നുമുതൽ കോട്ടയം-ഹുബ്ബള്ളി വീക്ക്‍ലി സ്​പെഷൽ എക്സ്പ്രസ് (07306) ഞായറാഴ്ചകളിലും കോട്ടയം- ഹുബ്ബള്ളി വീക്ക്‍ലി സ്​പെഷൽ എക്സ്പ്രസ് (07308) ഡിസംബർ ആറുമുതൽ ബുധനാഴ്ചകളിലും രാവിലെ 11ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.50ന് ഹുബ്ബള്ളിയിലെത്തും. ഓരോ സെക്കൻഡ് എ.സി, തേർഡ് എ.സി ​കോച്ചുകളും 10 സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളുമുണ്ടാകും.

Tags:    
News Summary - Sabarimala: Two special trains on Hubballi-Kottayam route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.