ബംഗളൂരു: ഈ മാസം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം പതാകദിനം ആചരിച്ചു.
മഹല്ലുകള്‍, മദ്റസകള്‍, യൂനിറ്റ് തലങ്ങളില്‍ നടന്ന പതാകദിനത്തിന് ഖാദി, ഖത്തീബ്, കമ്മിറ്റി ഭാരവാഹികള്‍, സംഘടന പ്രവര്‍ത്തകര്‍ നേതൃത്വം നല്കി. വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്കുശേഷം മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടന്ന കൂട്ട പ്രാർഥനയിൽ ആയിരങ്ങള്‍ പങ്കാളികളായി.
സമ്മേളനത്തോടനുബന്ധിച്ചുള്ള വെബ്സൈറ്റ് ലോഞ്ചിങ് നടന്നു. ജെ.സി നഗറിലെ സ്വാഗതസംഘം ഓഫിസിൽ നടന്ന ചടങ്ങിൽ ടി.സി. സിറാജ് ഉദ്ഘാടനം നിർവഹിച്ചു. സിദ്ദീഖ് തങ്ങൾ, പി.എം. ലത്തീഫ് ഹാജി, അശ്റഫ് ഹാജി, കെ.എച്ച്. ഫാറൂഖ്, കെ.പി. ശംസുദ്ദീൻ, ശംസുദ്ദീൻ കൂടാളി, താഹിർ മിസ്ബാഹി, റിയാസ് മഡിവാള, നാസർ ഫൈസി, സജ്നാസ് കൂടാളി, നാസർ ബനശങ്കരി, സുബൈർ കായക്കൊടി, മശ്ഹൂദ് രാമന്തളി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.