ബംഗളൂരു: കേരളീയ മുസ്ലിം സമുദായം ധാർമികവും വൈജ്ഞാനികവുമായ പുരോഗതി കൈവരിക്കാനും കേരളത്തിൽ മത സൗഹാർദാന്തരീക്ഷം നിലനിർത്താനും സമൂഹത്തെ സമുദ്ധരിച്ച മഹദ് പ്രസ്ഥാനമാണ് സമസ്തയെന്നും വിദ്യാഭ്യാസ രംഗത്തെ സമസ്തയുടെ പങ്ക് നിസ്തുലമാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു. സംഘടനക്കുകീഴിൽ മൈസൂരു റോഡിൽ പ്രവർത്തിക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്റസയിൽ സംഘടിപ്പിച്ച സമസ്ത സ്ഥാപക ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവത്തിന് പകരം വെക്കാൻ മറ്റൊന്നില്ല. ലക്ഷക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന മദ്റസകൾ ആധുനിക ടെക്നോളജികൾ ഉപയോഗപ്പെടുത്തി കുറ്റമറ്റ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത് സമസ്തയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. എം.എം.എ സെക്രട്ടറിയും മദ്റസ കോഓഡിനേറ്ററുമായ ശംസുദ്ദീൻ കൂടാളി അധ്യക്ഷത വഹിച്ചു. ബംഗളൂരു നോർത്ത് റേഞ്ച് പ്രസിഡന്റ് പി.എം. മുഹമ്മദ് മൗലവി പതാക ഉയർത്തി. റസാഖ് മൗലവി, അശ്റഫ് മൗലവി, സിറാജ് ഹുദവി, സാജിദ് ഗസ്സാലി, യൂനുസ് ഫൈസി, യാഖൂബ് നഈമി, ജുനൈദ് മൗലവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.