ബംഗളൂരു: ഹനഫി ഉർദു ഉലമ, ഉമറാ കൺവെൻഷൻ തിങ്കളാഴ്ച മടിവാള സേവരി ഹോട്ടലിൽ നടക്കും. ജനുവരി 28 ന് പാലസ് ഗ്രൗണ്ടിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചാരണാർഥമാണ് കൺവെൻഷൻ.
പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ബബ്രാണ ഉസ്താദ് അധ്യക്ഷതവഹിക്കും. സമസ്ത സെക്രട്ടറി എം.ടി. ഉസ്താദ് ഉദ്ഘടനം ചെയ്യും. മുഫ്തി റഫീഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയിൽ സിദ്ദീഖ് തങ്ങൾ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, സയ്യിദ് ഇനായത് സാഹബ്, ഹസ്രത് ഷഫീക് അഹ്മദ് റിസ്വി, സയ്യിദ് സർദാർ , അല്ലാബക്ഷ് അമീരി, രിയാസു റഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വളന്റിയർ മീറ്റ് സ്വാഗതസംഘം വർക്കിങ് കൺവീനർ പി.എം. അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു.
വളന്റിയർ വിങ് ചെയർമാൻ കെ.കെ. സലീം അധ്യക്ഷതവഹിച്ചു. കൺവീനർ ഷാജൽ തച്ചംപൊയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ദേശീയ ജന. സെക്രട്ടറി അസ്ലം ഫൈസി, ബാംഗ്ലൂർ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് കെ. ജുനൈദ് എന്നിവർ നിർദേശങ്ങൾ നൽകി.
കോഓഡിനേറ്റർ സലീം കെ.ആർ പുരം, നസീർ ബൊമ്മനഹള്ളി, ടി.സി. ഷബീർ, വി.എം. ഹമീദ്, എം.കെ. റസാഖ്, ടി.സി. മുനീർ, ടി.സി ഷബീർ, ഷുക്കൂർ കമ്മനഹള്ളി, സാദിഖ് സുള്ള്യ, ഫാറൂഖ് മെജസ്റ്റിക്, എം.എ. ഷമീം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.