ബംഗളൂരു: നഗരത്തിലെ വിവിധ മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാൻ കേരളത്തിലെ ഹരിത കർമ സേനാംഗങ്ങൾ ബംഗളൂരുവിലെത്തി. ചേർത്തല നഗരസഭയുടെ 68 ഹരിതകർമ സേനാംഗങ്ങൾ ഉൾപ്പെടെ 86 പേരാണ് ചെയർപേഴ്സനും സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഒപ്പം ബംഗളൂരുവിലെത്തിയത്.
വിമാനത്തിലായിരുന്നു ഇവരുടെ യാത്ര. ഹരിത സംഘത്തിന്റെ ആദ്യ ആകാശ യാത്ര കൂടിയായിരുന്നു ഇത്. ദേവനഹള്ളിയിലെ ശുചിമുറി സംസ്കരണ പ്ലാന്റും കോറമംഗലയിലെ ബി.ബി.എം.പിയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റും സംഘം സന്ദർശിച്ചു.
നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് മുനിസിപ്പൽ എൻജിനീയർ പി.ആർ. മായാദേവി, ക്ലീൻസിറ്റി മാനേജർ എസ്. സുദീപ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്റ്റാലിൻ ജോസ്, ബിസ്മിറാണി, മെംംബർ സെക്രട്ടറി നസിയ നിസാർ, സി.ഡി.എസ് ചെയർപേഴ്സൻ അഡ്വ. പി. ജ്യോതിമോൾ, ഹരിതകർമ സേന കൺസോർട്യം ഭാരവാഹികളായ പൈങ്കിളി കുഞ്ഞമ്മ, സീനാമോൾ എന്നിവർ സംഘത്തിന് നേതൃത്വം നൽകി.
ബാംഗ്ലൂർ കേരളസമാജം യാത്രക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കി. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, അസി. സെക്രട്ടറി വി. മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് ട്രഷറർ ജി. ഹരി കുമാർ, ബോർഡംഗം രാജഗോപാൽ, മല്ലേശ്വരം സോൺ വനിത വിഭാഗം ചെയർപേഴ്സൻ സുധ സുധീർ, ജോർജ് തോമസ് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.