ബംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും വനിത ദിനാഘോഷവും സംഘടിപ്പിച്ചു. പരിപാടിയിൽ ശാർങ്ഗധരൻ സ്മാരക സർഗധാര അവാർഡ് സമർപ്പണവും സാഹിത്യ സാംസ്കാരിക രംഗത്ത് ഖ്യാതി നേടിയവരെ ആദരിക്കലും നടന്നു. പ്രസിഡന്റ് എ. ശാന്താമേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈനി അജിത് സ്വാഗതം പറഞ്ഞു. ഗായിക ശ്രീലക്ഷ്മി പ്രാർഥന ഗാനം ആലപിച്ചു.
ജന്മനാൽ ‘ഓസ്റ്റിയോജെനിസിസ് ഇൻപെർഫെക്ടാ’ എന്ന എല്ലുകൾ പൊടിയുന്ന രോഗത്തെ ധൈര്യപൂർവം അതിജീവിച്ച് ആ തരത്തിലുള്ള വേദനകളനുഭവിക്കുന്നവർക്ക് മാനസികമായ പ്രചോദനം നൽകുന്ന, ഗ്ലാസ് വിമൻ എന്ന് അറിയപ്പെടുന്ന മോട്ടിവേഷനൽ സ്പീക്കർ കുമാരി ധന്യയെ എഴുത്തുകാരി കെ.ടി. ബ്രിജി ആദരിച്ചു.
മലയാളം മിഷൻ അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, നടി കമനീധരൻ, ശാർങ്ഗധരൻ സ്മാരക സർഗധാര അവാർഡ് നേടിയ എം.എസ്. ശ്രീരാമലൂ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, കേരള സാഹിത്യ അക്കാദമി അവാർഡു ജേതാവായ പ്രശസ്ത എഴുത്തുകാരൻ യു.കെ. കുമാരൻ, സർഗധാര രക്ഷാധികാരി വിഷ്ണുമംഗലം കുമാർ, റിട്ട. ഫിലിം സെൻസർ ബോർഡ് കമീഷണർ ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു.
ഈ വർഷത്തെ, വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.കെ. ഗംഗാധരൻ, ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ ഓസ്റ്റിൻ അജിത് എന്നിവരെ അനുമോദിച്ചു.
കേരള സമാജം ദൂരവാണിനഗർ മുൻ അധ്യക്ഷൻ എസ്.കെ. നായർ, മലയാളം മിഷൻ കോഓഡിനേറ്റർ ടോമി ജെ. ആലുങ്കൽ, ചിത്രകാരനായ ഷഫീഖ് പുനത്തിൽ, യേശുപാദം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.