മുംബൈ: സ്വാതന്ത്ര്യം വായനയിലൂടെ എന്ന സന്ദേശവുമായി സീവുഡ്സ് മലയാളി സമാജം ഗ്രന്ഥശാലയിൽ വായനോത്സവം സംഘടിപ്പിച്ചു. മുത്തശ്ശിക്കഥകൾ പറയൽ, അറിയപ്പെടാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ വീരഗാഥ ഓർമിപ്പിക്കൽ, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, മികച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കൽ, പ്രശ്നോത്തരി എന്നിവയുണ്ടായി. ലൈബ്രേറിയന്റെ ചുമതല ഒരു ദിവസത്തേക്ക് ഏറ്റെടുത്ത് കുട്ടികളുമായും മറ്റു വായനക്കാരുമായും സംവാദവും ഒരുക്കി.
ബിജി ബിജു, മായ രാജീവ്, ഇന്ദിര നമ്പ്യാർ, ലിനി രാജേന്ദ്രൻ, സുജ മോനച്ചൻ, മീര ശങ്കരൻകുട്ടി, ലൈജി വർഗീസ്, ജോബി ജോയിക്കുട്ടി, ഗിരിജ നായർ, രഘുനന്ദനൻ, രാജീവ് നായർ, രാജേന്ദ്രൻ നമ്പ്യാർ, ശ്രീകല മുരളി, ഗോപിനാഥൻ നമ്പ്യാർ, ബിജി ജയ്മോമോൻ, ധന്യ പ്രദീപ് എന്നിവർ പങ്കെടുത്തു. സമാജത്തിലെ മലയാളം പഠിപ്പിക്കുന്ന അധ്യാപകരും കുട്ടികളും അംഗങ്ങളും വായനക്കാരും ലൈബ്രേറിയനും പങ്കാളികളായി. ദിയ ഷൈജു, വേദ് നിരഞ്ജൻ എന്നീ കുട്ടികൾ പരിപാടികളവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.