ഗെ​യിം സോ​ണു​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കും

ബം​ഗ​ളൂ​രു: ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ടി​ൽ ഗെ​യിം സോ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 33 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ ഗെ​യിം സോ​ണു​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്നു.

ന​ഗ​ര​ത്തി​ലെ എ​ല്ലാ ഗെ​യിം സോ​ണു​ക​ളി​ലും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച് ബൃ​ഹ​ത് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​കെ (ബി.​ബി.​എം.​പി) ക​മീ​ഷ​ണ​ർ തു​ഷാ​ർ ഗി​രി​നാ​ഥി​ന് ശി​വ​കു​മാ​ർ ക​ത്തെ​ഴു​തി.

അ​ഗ്നി ദു​ര​ന്ത​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ബം​ഗ​ളൂ​രു​വി​ലെ ഷോ​പ്പി​ങ് മാ​ളു​ക​ൾ, ഗെ​യി​മി​ങ് കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ ജ​ന​ത്തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഉ​ചി​ത​മാ​യ സു​ര​ക്ഷ ന​ട​പ​ടി​ക​ളും മു​ൻ​ക​രു​ത​ലു​ക​ളും പാ​ലി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ഗെ​യി​മി​ങ് കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു​വി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ത്തി​ലേ​റെ ഗെ​യി​മി​ങ് സെ​ന്റ​റു​ക​ളു​ണ്ട്. അ​വ​ധി​ക്കാ​ലം തീ​രാ​ൻ പോ​കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ​യാ​ളു​ക​ളാ​ണ് ഗെ​യി​മി​ങ് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഗെ​യി​മി​ങ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്താ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഗെ​യി​മി​ങ് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് കൂ​ടു​ത​ലും കു​ട്ടി​ക​ളാ​യ​തി​നാ​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ദു​ര​ന്ത വ്യാ​പ്തി വ​ലു​താ​യി​രി​ക്കും. അ​തി​നാ​ലാ​ണ് സു​ര​ക്ഷാ മു​ൻ ക​രു​ത​ലു​ക​ൾ ശ​ക്ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഗെ​യിം സോ​ണു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ച് അ​ഗ്ന​മി​ശ​മ​ന സേ​ന​ക്കും പൊ​ലീ​സി​നും പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.

നാ​നാ-​മാ​വാ റോ​ഡി​ലെ ഗെ​യി​മി​ങ് സോ​ണി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഗെ​യി​മി​ങ്ങി​നാ​യി നി​ർ​മി​ച്ച ഫൈ​ബ​ർ കൂ​ടാ​രം പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Security will be strengthened in game zones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.