ബംഗളൂരു: പ്രമുഖ കന്നട, തെലുങ്ക് സീരിയൽ നടി പവിത്ര ജയറാം (54) ആന്ധ്രപ്രദേശിലെ മെഹബൂബ് നഗറിൽ വാഹനാപകടത്തിൽ മരിച്ചു. മാണ്ഡ്യ ഹനകെരെ സ്വദേശിയായ നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.മറിഞ്ഞ കാർ അമിത വേഗത്തിൽ വന്ന ബസിനടിയിൽപെട്ട് ചതഞ്ഞു. നടി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ മറ്റുള്ളവർക്ക് ഗുരുതര പരിക്കേറ്റു. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.