ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂരിന് കീഴിലെ ശിഹാബ് തങ്ങൾ സെന്റർ പാലിയേറ്റിവ് ഹോം കെയർ മാസാന്ത കൺവെൻഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രോഗികൾക്കും അവരുടെ കുടുംബത്തിനും ആശ്വാസമാകുന്ന പാലിയേറ്റിവിന്റെ പ്രവർത്തനത്തെ തങ്ങൾ പ്രത്യേകം പ്രശംസിച്ചു. 1800ൽപരം രോഗികൾക്കാണ് നിലവിൽ ഹോം കെയർ സേവനം ലഭിക്കുന്നത്.
ബാംഗ്ലൂർ കെ.എം.സി.സി ട്രഷറർ നാസർ നീലസാന്ദ്ര അധ്യക്ഷത വഹിച്ചു. നഴ്സുമാരെയും ആംബുലൻസ് ഡ്രൈവർമാരെയും ചടങ്ങിൽ ആദരിച്ചു. ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്ക് യാത്രയയപ്പ് നൽകി.
മാസാന്ത പാലിയേറ്റിവ് കലക്ഷനിൽ കൂടുതൽ ഫണ്ട് സ്വരൂപിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായ യഥാക്രമം ഇലക്ട്രോണിക് സിറ്റി ഫെയ്സ് ടു, ജയനഗർ, മുരുകേഷ് പാളയ ഏരിയ കമ്മിറ്റികൾക്കുള്ള ഉപഹാരം സാദിഖലി തങ്ങൾ നൽകി. അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി എന്നിവർ സംസാരിച്ചു. എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.