മംഗളൂരു: ഉഡുപ്പി-ചിക്കമഗളൂരു ലോക്സഭ മണ്ഡലത്തിൽ വരുന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാർഥിയായി താൻ തന്നെ ഉറപ്പായും മത്സരിക്കുമെന്ന് കേന്ദ്ര കൃഷി -കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്ലാജെ പറഞ്ഞു.
ദക്ഷിണ കന്നട ജില്ലയിലെ കിഡുവിൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപന പരിസരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘‘നീരസം രാഷ്ട്രീയത്തിൽ പൊതുവേ ഉള്ളതാണ്. സ്ഥാനാർഥി മോഹികളും ഉണ്ടാവും.
ഇതെല്ലാം തെരഞ്ഞെടുപ്പുകാല പ്രതിഭാസങ്ങൾ മാത്രം. തന്റെ സ്ഥാനാർഥിത്വത്തെ അതൊന്നും സ്പർശിക്കില്ല’’-അവർ പറഞ്ഞു. ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ ശോഭയെ മൂന്നാമതും സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ഞായറാഴ്ച ചിക്കമഗളൂരു പാർട്ടി ഓഫിസ് ഉപരോധിച്ചിരുന്നു. മുൻ ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര എം.എൽ.എ, പാർട്ടി സംസ്ഥാന വക്താവ് ഭാനു പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.