ബംഗളൂരു: നഗരത്തിലെ വീടുകൾക്ക് പുറത്ത് റാക്കുകളില്‍ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള ഷൂസുകൾ അടിച്ചുമാറ്റുന്ന വിരുതനെ സി.സി.ടി.വി കാമറകൾ ഒപ്പി.
ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ജനങ്ങൾ ജാഗ്രത പുലർത്താനാരംഭിച്ചു. പല വീടുകൾക്ക് പുറത്തുനിന്നും ഷൂകള്‍ അപ്രത്യക്ഷമായെങ്കിലും മോഷ്ടിക്കുന്നതാണെന്ന് ആദ്യം ആരും കരുതിയിരുന്നില്ല. ഹൗസിങ് സൊസൈറ്റികളില്‍ നിന്നാണ് പ്രധാനമായും ഷൂ മോഷ്ടിക്കുന്നത്.
ഓരോ വീടിന്റെയും മുന്നിലെത്തി പാദരക്ഷകള്ക്കിടയില് നിന്ന് ഫൂട്ട് വെയർ കടയിലെന്നപോലെ തനിക്ക് ഇഷ്ടപ്പെട്ട ഷൂ കള്ളൻ തെരഞ്ഞെടുക്കുന്നു. കാലില്‍ ഇട്ട് പാകമാണോയെന്നു നോക്കി സമയമെടുത്താണ് മോഷണം. മുഖംമൂടി ധരിച്ച് കള്ളൻ ഇടനാഴിയിലൂടെ അലസമായി നടന്നു നീങ്ങുന്നതും റാക്കുകളില്‍ സൂക്ഷിച്ച പാദരക്ഷകളില്‍ ഇഷ്ടപ്പെട്ട ഷൂ തെരഞ്ഞെടുക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. തുടർന്ന് ഷൂ ചാക്കിലാക്കി സാവധാനം നടന്നു മറയുന്നു. ഇടക്ക് കാമറയിലേക്ക് ഒരു നോട്ടവും. ബുധനാഴ്ച ഉച്ച വരെ 1.1 ദശലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.