ബംഗളൂരു: ദാവൻകരെ ജഗലൂർ താലൂക്കിലെ കട്ടിഗെഹള്ളിയിൽ ഇലക്ടിക് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ ഒന്നരയേക്കറോളം വരുന്ന കവുങ്ങിൻതോട്ടം കത്തിനശിച്ചു.
ബസവനഗൗഡ, ശാന്തമ്മ എന്നിവരുടെ പേരിലുള്ള തോട്ടത്തിലെ 650 കവുങ്ങിൻ തൈകളാണ് നശിച്ചത്. തോട്ടം നനക്കാനായി കുഴൽക്കിണറിന്റെ സ്വിച് ഓണാക്കിയ ഉടനെ തീ ആളിപ്പടരുകയായിരുന്നു. തോട്ടത്തിലുപയോഗിക്കാൻവേണ്ടി കരുതിവെച്ച ഉണക്കപുല്ലുകൾക്കും കളനാശിനികൾക്കും തീ പടർന്നതാണ് സംഭവത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. വരൾച്ചക്കാലത്ത് ടാങ്കറുകളിൽ വെള്ളമെത്തിച്ചു മറ്റും ഏറെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത തൈകളാണ് മിനിറ്റുകൾക്കകം കത്തിച്ചാമ്പലായതെന്ന് കർഷകർ പറഞ്ഞു. കർഷകർക്ക് ബെസ്കോം (ബംഗളൂരു ഇലക്ട്രിക് സപ്ലൈ കമ്പനി ലിമിറ്റഡ്) നഷ്ടപരിഹാരം നൽകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.