ബംഗളൂരു: സിഗ്നൽ തകരാർ മൂലം നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ചൊവ്വാഴ്ച രാവിലെ ഗതാഗതം തടസ്സപ്പെട്ടു. ജോലി സ്ഥലത്തേക്കും മറ്റും പോകുന്ന ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. സിഗ്നലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പർപ്പിൾ ലൈനിൽ ഗതാഗതം വൈകാൻ സാധ്യതയുണ്ടെന്നും ജീവനക്കാർ തകരാർ പരിഹരിക്കുന്നുണ്ടെന്നും യാത്രക്കാർക്കുള്ള ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ചൊവ്വാഴ്ച രാവിലെ 7.35ന് ട്വീറ്റ് ചെയ്തു.
അൺ ഇന്ററപ്റ്റബിൾ പവർ സൈപ്ല (യു.പി.എസ്) സംവിധാനം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തകരാറാണ് ഉണ്ടായതെന്നും ഉടൻ പരിഹരിച്ച് മെട്രോ ലൈൻ സാധാരണ നിലയിലായെന്നും ബി.എം.ആർ.സി.എൽ മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.