ബംഗളൂരു: എസ്.ഐ.ഒ കേരള ബാംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച ലിബറേഷൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കാർഡെസ്ലർ എഫ്.സി ജേതാക്കളായി. ബംഗളൂരുവിലെ വിവിധ മേഖലകളിൽനിന്നായി 10 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ആവേശകരമായ ഫൈനലിൽ ബിജി സിറ്റി അമീഗോസും കാർഡസ്ലർ എഫ്.സിയും മാറ്റുരച്ചു.
മികച്ച ഗോൾ കീപ്പറായി അംലാസ്(ബിജി സിറ്റി എഫ്.സി), മികച്ച കളിക്കാരനായി ഷഹബാസ് (കാർഡെസ്ലർ എഫ്.സി), ടോപ് സ്കോററായി അമീർ (ബിജി സിറ്റി അമീഗോസ്) എന്നിവരെ തെരഞ്ഞെടുത്തു. കോറമംഗല കൂളുലു ടർഫ് പാർക്കിൽ നടത്തിയ പരിപാടി ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പി.ആർ സെക്രട്ടറി ഷാഹിർ ഡെലിഗോ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ പ്രസിഡന്റ് എം. ഫഹദ്, ടൂർണമെന്റ് കൺവീനർ ഫർസാൻ ഉമ്മർ, അജ്വദ് ജിനാൻ, ബാസിത് അൻവർ, ആദിൽ അഷറഫ്, നസ്മിൽ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.