ബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ മതേതര ജനാധിപത്യ സഖ്യം കെട്ടിപ്പടുത്തുകൊണ്ട് ഫാഷിസത്തിന്റെ മുന്നേറ്റത്തിനെതിരെ ചെറുത്തുനിൽപ്പ് സാധ്യമാക്കാൻ പടപൊരുതിയ ശക്തനും ധിഷണാശാലിയുമായ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ്, സെക്രട്ടറി മുഹമ്മ് കുനിങ്ങാട് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സംശുദ്ധ രാഷ്ട്രീയ ജീവിതത്തിന്റെ സിംഹഭാഗവും അധഃസ്ഥിതർക്കും അധ്വാനിക്കുന്നവർക്കുമായി നീക്കിവെച്ച യെച്ചൂരി, അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും വ്യക്തവും, വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകൾ സ്വീകരിച്ച വിപ്ലവകാരിയെന്ന നിലയിൽ രാജ്യം എന്നും ഓർമിക്കുന്ന വ്യക്തിത്വമായി അവശേഷിക്കും.
ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ പടപൊരുതുന്ന മതേതര ചേരിക്ക് സീതാറാം യെച്ചൂരിയുടെ വിയോഗം തീരാനഷ്ടമാണെന്നും റൈറ്റേഴ്സ് ഫോറം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.