മംഗളൂരു-ബംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ

മംഗളൂരു: മംഗളൂരു-ബംഗളൂരു റൂട്ടിൽ സൗത്ത് വെസ്റ്റ് റെയിൽവേ പ്രത്യേക ട്രെയിൻ സർവിസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം വി. സോമണ്ണ മുമ്പാകെ ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ഉന്നയിച്ച ആവശ്യം ഉടൻ അംഗീകരിച്ചാണിത്.വെള്ളിയാഴ്ച രാത്രി 11ന് കെ.എസ്.ആർ ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന 06547 ട്രെയിൻ ശനിയാഴ്ച രാവിലെ 11.40ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും. യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ എക്സ്പ്രസ് ട്രെയിൻ (06549) തിങ്കളാഴ്ച രാത്രി 12.30ന് പുറപ്പെട്ട് രാവിലെ 11.40ന് മംഗളൂരുവിൽ എത്തും. മംഗളൂരു ജങ്ഷൻ -കെ.എസ്.ആർ ബംഗളൂരു ട്രെയിൻ (06548) ശനിയാഴ്ച ഉച്ചക്ക് 1.40ന് പുറപ്പെട്ട് രാത്രി 11.15ന് ബംഗളൂരുവിൽ എത്തും.

Tags:    
News Summary - South West Railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.