ബംഗളൂരു: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസങ്ങളിൽ വരുമാനത്തിൽ മികച്ച വളർച്ച നേടി ദക്ഷിണ പശ്ചിമ റെയിൽവേ. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള വരുമാനം 4288.27 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 10.44 ശതമാനം വളർച്ച നേടി. ചരക്കുകൂലി വരുമാനം 2741.40 കോടി രൂപയാണ്, 11.66 ശതമാനം വളർച്ച നേടി. കഴിഞ്ഞ വർഷം 2455.14 കോടി രൂപയായിരുന്നു വരുമാനം.
റെയിൽവേയുടെ വിവിധ ഡിവിഷനുകളിലെ ബിസിനസ് ഡെവലപ്മെന്റ് യൂനിറ്റുകൾ സ്വീകരിച്ച മാർക്കറ്റിങ് തന്ത്രങ്ങളും കൃത്യസമയത്ത് വാഗണുകൾ വിതരണം ചെയ്യാൻ ജീവനക്കാർ നടത്തിയ പരിശ്രമങ്ങളുമെല്ലാം ചരക്കുകൂലിയിൽ നിന്നുള്ള വരുമാനം വർധിക്കാൻ കാരണമായെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.