മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ത​ക​ർ​ന്ന പാ​ത​ക​ളു​ടെ മാ​പ് പ​രി​ശോ​ധി​ക്കു​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ സ​മീ​പം

ബം​ഗ​ളൂ​രു നഗരപാതകളിലെ കുഴികളടക്കാൻ പ്രത്യേക സെൽ രൂപവത്കരിക്കും -മുഖ്യമന്ത്രി

ബംഗളൂരു: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തും ഗ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ ബം​ഗ​ളൂ​രു ബൃ​ഹ​ത് മ​ഹാ ന​ഗ​ര​പാ​ലി​ക(​ബി.​ബി.​എം.​പി)​യി​ലെ പാ​ത​ക​ൾ എ​ല്ലാം ഇ​നി ശ​രി​യാ​വും. 6000 കു​ഴി​ക​ൾ നി​ക​ത്താ​നും റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കും പ്ര​ത്യേ​ക സെ​ൽ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ബു​ധ​നാ​ഴ്ച പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടേ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റി​ന്റേ​യും നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​ർ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡു​ക​ൾ പ​രി​ശോ​ധി​ച്ചു. 67 മേ​ഖ​ല​ക​ളി​ൽ റോ​ഡു​ക​ൾ വ​ള​രെ മോ​ശ​മാ​ണെ​ന്ന് ബി.​ബി.​എം.​പി ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​പ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​ക​ളി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തും.

Tags:    
News Summary - special cell will be formed To fill potholes on city roads -Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.