എ​ച്ച്.​എ.​എ​ല്ലി​ൽ കാ​യി​ക കേ​ന്ദ്രം നി​ർ​മി​ക്കും

ബം​ഗ​ളൂ​രു: ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡും (എ​ച്ച്.​എ.​എ​ൽ) സ്​​പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യും (സാ​യി) ചേ​ർ​ന്ന് എ​ച്ച്.​എ.​എ​ല്ലി​ൽ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് സെ​ന്റ​ർ സ്ഥാ​പി​ക്കും.

ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ എ​ച്ച്.​എ.​എ​ൽ, മ​ഹാ​ര​ത്ന സി.​പി.​എ​സ്.​സി, നാ​ഷ​ന​ൽ സ്​​പോ​ർ​ട്സ് ഡെ​വ​ല​പ്മെ​ന്റ് ഫ​ണ്ട്, സാ​യി എ​ന്നി​വ ഒ​പ്പി​ട്ടു. എ​ച്ച്.​എ.​എ​ല്ലി​ന്റെ സി.​എ​സ്.​ആ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് പെ​ർ​ഫോ​മ​ൻ​സ് സെ​ന്റ​ർ സ്ഥാ​പി​ക്കു​ക.

രാ​ജ്യ​ത്തി​ന്റെ കാ​യി​ക കു​തി​പ്പി​ന് ഗു​ണ​പ​ര​മാ​യ സം​ഭാ​വ​ന ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​താ​കും പു​തി​യ കേ​ന്ദ്ര​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ച്ച്.​എ.​എ​ൽ സി.​എം.​ഡി ഡോ. ​ഡി.​കെ. സു​നി​ൽ, ഡോ. ​ദി​വ്യ ഗു​പ്ത, എ.​ബി. പ്ര​ധാ​ൻ, കേ​ണ​ൽ രാ​കേ​ഷ് യാ​ദ​വ്, സാ​യി റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ വി​ഷ്ണു സു​ധാ​ക​ര​ൻ, കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം അ​ണ്ട​ർ ​സെ​ക്ര​ട്ട​റി കം​ഖ​ൻ സി​ങ് തു​ട​ങ്ങി​യ​വ​ർ ധാ​ര​ണ​പ​ത്രം ഒ​പ്പി​ടു​ന്ന ച​ട​ങ്ങി​ൽ പ​​​​ങ്കെ​ടു​ത്തു.

Tags:    
News Summary - Sports center to be constructed at H.A.L

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.