ബംഗളൂരു: ബഞ്ചാരേ ലേഔട്ട് തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു. വൈകീട്ട് കാൽക്കരി പൂജാഗാർഡൻസിലുള്ള ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര താലപ്പൊലിയുടെ അകമ്പടിയിൽ ബഞ്ചാര ലേഔട്ടിലുള്ള ഓംശക്തി ക്ഷേത്രത്തിൽ എത്തി. തുടർന്ന് പൂജയും ദീപാരാധനയും ഭജനയും നടന്നു.
പ്രസാദ വിതരണത്തിനുശേഷം മഹാപ്രസാദ ഊട്ടും നടന്നു. പരിപാടികൾക്ക് പ്രസിഡന്റ് സ്വാമിനാഥ അയ്യർ, കൃഷ്ണകുമാർ കടമ്പൂര്, വെങ്കിട്ടരാമൻ, ശരത്, സന്തോഷ് കുമാർ, ധ്യാൻ, സദാശിവൻ, രഞ്ജിനി, കൃഷ്ണപ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.