ബംഗളൂരു: 170ാമത് ശ്രീ നാരായണ ഗുരു ജയന്തിയും എസ്.എൻ.ഡി.പി മൈസൂർ ശാഖയുടെ സിൽവർ ജൂബിലി വാർഷികവും സംഘടിപ്പിച്ചു. മൈസൂർ എസ്.എൻ.ഡി.പി ശാഖയുടെയും ബ്രഹ്മശ്രീ നാരായണ ഗുരു ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ കലാ പരിപാടികളോടെ മൈസൂരുവിലെ ജഗൻ മോഹൻ പാലസിലായിരുന്നു ആഘോഷം.
രാവിലെ പൂക്കള മത്സരത്തോടെ ആരംഭിച്ച ആഘോഷം മൈസൂരു ശാന്തിഗിരി ആശ്രമം മേധാവി സ്വാമി പ്രണവശുദ്ധൻ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. കെ. ഹരീഷ് ഗൗഡ എം.എൽ.എ, കുടക് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് വി.കെ. ലോകേഷ്, തുടങ്ങിയവർ സംസാരിച്ചു. കലാ പരിപാടികളും ഉച്ചക്ക് ഓണസദ്യയും നടന്നു. കണ്ണൂർ മെലഡീസ് ടീമിന്റെ ഗാനമേളയോടെ വൈകീട്ട് ആഘോഷത്തിന് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.